നൂറു വയസ്സ് പിന്നിട്ട ചൈനീസ് ബിഷപ്പ് കാലം ചെയ്തു

പ്രാർത്ഥനയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി തൻ്റെ ജീവിതം മാറ്റിവെച്ച ചൈനീസ് ബിഷപ്പ് എമിറെറ്റസ് ബിഷപ്പ് ജോസഫ് സോംഗ്   ഹുവൈസ് അന്തരിച്ചു . 1920 ജൂൺ 16 ന് പുഗാൻ ഷാങ്ങിലെ കത്തോലിക്കാ കുടുംബത്തിൽ നാലാമത്തെ മകനായി ജനിച്ച അദ്ദേഹം 1935 ൽ ടെങ് യുവാൻ ഷാങ്ങിൻ്റെ മൈനർ സെമിനാരിയിൽ ചേർന്ന് തുടർന്ന് 1949 പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഫ്യൂ പിംഗിലും ടോങ് യുവാൻ ഷാങ്ങി ഇടവക പുരോഹിതനായും നിയമിതനായി തുടർന്ന് സാന്യൂവാൻ കത്തീഡ്രലിൽ ഇടയ ശുശ്രൂഷ നടത്തിയ അദ്ദേഹത്തെ 1961 മുതൽ 1965 വരെ ശുശ്രൂഷ നടത്തിയതിന് ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. തുടർന്ന് 1966 ൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന് അറസ്റ്റിലായ അദ്ദേഹം 14 വർഷകാലം ജയിൽ വാസം അനുഭവിച്ചു. 1980 ൽ ജയിൽ മോചിതനായ അദ്ദേഹം ടോങ് യുവാനിലെ പുരോഹിതനായി വീണ്ടും നിയമിതനായി 1987 ൽ അദ്ദേഹത്തെ രഹസ്യമായി ബിഷപ്പായി നിയമിച്ചു.തുടർന്ന് ഏതാനും വർഷങ്ങൾക്കകം സിവിൽ അധികാരികൾ ഔദ്യോഗികമായി ബിഷപ്പിനെ അംഗീകരിച്ചു. ജോൺ പോൾ മാർപാപ്പയുമായി 1997 ൽ അദ്ദേഹം ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തുടർന്ന് 2003 കാനോനിക നിയമപ്രകാരം 75 വയസ്സ് പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ രാജി പരിശുദ്ധ സിംഹാസനം സ്വീകരിച്ചു. പ്രാർത്ഥനകൾക്കും ഉപവാസത്തിനുവേണ്ടിയും ജീവിതം ഉഴിഞ്ഞുവെച്ച ബിഷപ്പിന്റെ ജീവിതം സമൂഹത്തിൽ ദരിദ്രരോടും പീഡിതരോടും ഉള്ള ക്രിസ്തുവിന്റെ സ്നേഹവും പ്രകടിപ്പിക്കുന്ന ഒന്നായിരുന്നു, തന്മൂലം ജനങ്ങളുടെ പ്രിയപ്പെട്ട ബിഷപ്പായി ജോസഫ് സോംഗ് മാറാൻ അധികം സമയം വേണ്ടിവന്നില്ല അദ്ദേഹത്തിന്റെ മരണശേഷം സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് അനുശോചന സന്ദേശങ്ങളുടെയും ഓർമക്കുറിപ്പുകളുടെയും പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group