ഭോപ്പാൽ അതിരൂപതയുടെ റീജിണൽ തിയോളജിക്കൽ സെമിനാരിയുടെ റെക്ടറായി മലയാളി വൈദികനെ പരിശുദ്ധ സിംഹാസനം നിയമിച്ചു. കേരളത്തിൽ നിന്നുള്ള ഫാദർ തോമസ് പെരിങ്ങാലൂരിനെയാണ് ദൈവശാസ്ത്ര സെമിനാരി റെക്ടറായി മാർപാപ്പ നിയമിച്ചത്. 1955 ൽ പള്ളവയാറിൽ ജനിച്ച അദ്ദേഹം 1984 ൽ പൗരോഹിത്യം സ്വീകരിച്ചു. ഇന്ത്യയിലെ ജാബുവ രൂപതയിൽ സഹ വികാരിയായി സേവനമനുഷ്ഠിച്ച അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് മിസിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.റോമിലെ സെന്റ് പീറ്റേഴ്‌സ് കോളേജിലെ വൈസ് റെക്ടറായും പിന്നീട് റെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group