“പ്രിയപ്പെട്ട ദൈവജനമേ നിങ്ങളോട് ഞങ്ങൾ മാപ്പ് ചോദിക്കുന്നു” വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുന്നു

കഴിഞ്ഞ ദിവസം എറണാകുളം അങ്കമാലി അതിരൂപതയിലെ കത്തീഡ്രൽ ബസിലിക്കയിൽ നടന്ന സംഭവങ്ങളിൽ മാപ്പ് ചോദിച്ചുകൊണ്ടുള്ള വൈദികന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻ സമൂഹാംഗമായ ഫാ. റോയി, ക്രിസ്തുമസിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, ക്ഷമിക്കാനും പൊറുക്കുവാനും അൾത്താരയിൽ നിന്ന് പറയുകയും പരസ്യമായി അതിന് എതിരെ പറയുകയും ചെയ്യുന്ന ഞങ്ങളുടെ എല്ലാ വൈദികരെയും പ്രതി പ്രിയപ്പെട്ട ദൈവജനത്തോട് മാപ്പ് ചോദിക്കുകയാണെന്ന് പറയുന്നു. ദൈവത്തിന്റെ ദീർഘക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവർത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശുദ്ധ കുർബാനയെ അപമാനിക്കുന്ന ഈ കാട്ടിക്കൂട്ടലുകൾ എല്ലാം കാണുന്ന ജനങ്ങൾ ദൈവത്തിൽ നിന്നോ വിശ്വാസത്തിൽ നിന്നോ അകന്ന് പോയാൽ അതിനും ദൈവസന്നിധിയിൽ നിങ്ങൾ കണക്കു കൊടുക്കേണ്ടിവരും. ഭൂമിയിൽ നിങ്ങളെ താൽക്കാലികമായി പിന്താങ്ങുന്ന ഓരോരുത്തർക്കും ദൈവത്തിനു മുന്നിൽ നിങ്ങൾക്ക് മധ്യസ്ഥം വഹിക്കാൻ കഴിയുകയില്ല എന്നോർത്ത്കൊള്ളണമെന്നും കുറിപ്പിൽ ഓർമ്മപെടുത്തുന്നു. കുറിപ്പ് വായിക്കുമ്പോൾ പക്ഷം പിടിക്കുകയാണെന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയും പോസ്റ്റിൽ കൃത്യമായി നൽകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group