ദേവാലയം പൊളിച്ചതുമായി ബന്ധപ്പെട്ട് നീതി നടപ്പാക്കാൻ എല്ലാ സഹായങ്ങളും നൽകുo: ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: ഡൽഹിയിലെ കത്തോലിക്കാ ദേവാലയം പൊളിച്ചതുമായി ബന്ധപ്പെട്ട് നീതി നടപ്പാക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
അനധികൃതമായാണ് അവിടെ ദേവാലയം നിർമ്മിച്ചതെന്നുള്ള , പരാതിയുടെ അടിസ്ഥാനത്തിൽലാണ് പള്ളി പൊളിച്ച് മാറ്റിയത്. എന്നാൽ നിയമപരമായാണ് തങ്ങൾ ദേവാലയം നിർമ്മിച്ചതെന്നും, എല്ലാ രേഖകളും കൈയിലുണ്ടെന്നുമാണ് വിശ്വാസികൾ തന്നോട് പറഞ്ഞത്. ഏതായാലും നീതി രഹിതമായ ഒന്നിനും താൻ കൂട്ട് നിൽക്കില്ല. പള്ളി പൊളിച്ച ഡൽഹി ഡെവലപ്മെന്റ് അതോറിട്ടി കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. അതിനാൽ വിശദമായ അന്വേഷണത്തിനുശേഷം നീതി നടപ്പാക്കുമെന്നും തന്റെ പാർട്ടിയുടെ പ്രാദേശിക എം‌എൽ‌എ സഭയ്‌ക്കൊപ്പമുണ്ടെന്നും എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group