ജൂബിലി നിറവിൽ വിമലഗിരി കപ്പുച്ചിൻ ധ്യാന കേന്ദ്രം

മലബാറിലെ അസ്സീസ്സി എന്നറിയപ്പെടുന്ന പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാന കേന്ദ്രം ജൂബിലി നിറവിൽ.

ധ്യാന കേന്ദ്രത്തിന്റെ സ്ഥാപകപിതാവായ ആർമണ്ട് അച്ചന്റെ ചരമ വാർഷിക ദിനമായ ജനുവരി 12ന് ആഘോഷകരമായ ദിവ്യബലിയോടെ ജൂബിലി വർഷ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുo. പുണ്യസ്മരണാർഹനായ ബഹുമാനപ്പെട്ട ആർമണ്ട് അച്ചന്റെ നേതൃത്വത്തിൽ 1998 സ്ഥാപിതമായ ഈ ധ്യാനകേന്ദ്രം പ്രത്യാശ നഷ്ടപ്പെട്ട അനേകർക്ക് താങ്ങും തണലും ആശ്വാസവുമായി നിലകൊള്ളുകയാണ്.ഈ അനുഗ്രഹീത വേളയിൽ ബഹുമാനപ്പെട്ട ആർമണ്ട് അച്ചന്റെ നാമകരണ നടപടികൾ ആരംഭിക്കുകയും റോമിൽ നിന്ന് ഇതിനായി വൈസ് പോസ്റ്റുലേറ്ററെ നിയമിക്കുകയും, നാമകരണ നടപടികൾക്കായുള്ള കേന്ദ്രകാര്യാലയം പട്ടാരത്ത് തുറന്ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 2023-ജനുവരി 12 ന് വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ഈ മഹനീയ ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group