ദിവ്യബലി മധ്യേ നൈജീരിയയിൽ വീണ്ടും തീവ്രവാദി ആക്രമണം, മൂന്നു പേർ കൊല്ലപ്പെട്ടു ; 36 പേരെ തട്ടിക്കൊണ്ട് പോയി

നൈജീരിയയിൽ ക്രൈസ്തവ പീഡനം തുടർക്കഥയാകുന്നു. കഴിഞ്ഞ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതിലധികം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുൻപേ വീണ്ടും നൈജീരിയയിലെ കടുണ സംസ്ഥാനത്ത് സമാനമായ ആക്രമണം നടന്നു.

ഇന്നലെ (ജൂണ്‍ 19) ഞായറാഴ്ച രണ്ട് ദേവാലയങ്ങളിലാണ് തീവ്രവാദികള്‍ വെടിവെയ്പ്പ് നടത്തിയത്. സംഭവത്തില്‍ 3 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. സെന്റ് മോസസ് കത്തോലിക്കാ ദേവാലയവും മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയവുമാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്ത് വിശ്വാസികൾ ദേവാലയങ്ങളിൽ പ്രാർത്ഥനയിൽ ആയിരുന്നു. തോക്കുധാരികൾ മൂന്നു പേരെ കൊലപ്പെടുത്തുകയും, കുറഞ്ഞത് 36 ഓളം ആളുകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറയുന്നു.

മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേരെ തട്ടിക്കൊണ്ടു പോയെന്നും നൈജീരിയന്‍ മെത്രാന്‍ സമിതിയും സ്ഥിരീകരിച്ചു. അജ്ഞാതരായ തോക്കുധാരികൾ കടുണ സംസ്ഥാനത്തിലെ കജുരു എൽജിഎയിലെ റോബുഹിലെ സെന്റ് മോസസ് കത്തോലിക്ക പള്ളിയിലെ ആദ്യത്തെ കുർബാന അവസാനിക്കുവാനിരിക്കെ ആക്രമിച്ചുവെന്ന് മെത്രാന്‍ സമിതിയുടെ ബ്രോഡ്കാസ്റ്റ് കമ്മീഷന്‍ വ്യക്തമാക്കി. ഭീകരർ വൻതോതിൽ വന്ന് ഇടയ്ക്കിടെ വെടിയുതിർക്കുകയായിരുന്നുവെന്നും മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം നിരവധി വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയായിരിന്നുവെന്നും നിരവധി പേര്‍ക്ക് പരിക്കുകൾ ഏൽക്കേണ്ടി വന്നതായും കമ്മീഷന്റെ പ്രസ്താവനയില്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group