ആന്ധ്രയിൽ കൂദാശയ്ക്കുള്ള ഒരുക്കം പൂർത്തിയായ ദേവാലയത്തിന് നേരെ ആക്രമണം

ആന്ധ്രപ്രദേശിൽ കൂദാശയ്ക്കുള്ള ഒരുക്കം പൂർത്തിയായ ചാപ്പലിന് നേരെ ആക്രമണം. തിരുസ്വരൂപങ്ങൾ തകർത്ത നിലയിൽ കണ്ടെത്തി.ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ആണ് സംഭവം.തിരുഹൃദയത്തിന്റെയും ഉണ്ണീശോയുടെയും മാതാവിന്റെയും രൂപങ്ങൾ നശിപ്പിക്കപ്പെട്ട രീതിയിലാണ് കണ്ടെത്തിയത്.

മെയ് 14നും 15നും ഇടയിലാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. ചാപ്പലിന് നേരെ നടന്ന ആക്രമണം ക്രൈസ്തവ വിശ്വാസികളിൽ കടുത്ത നടുക്കവും വേദനയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറ്റവാളികളെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് ക്രൈസ്തവർ പ്രതിഷേധറാലി സംഘടിപ്പിച്ചു. മെയ് 15ന് തന്നെ പ്രതിഷേധറാലി സംഘടിപ്പിച്ചുവെങ്കിലും ഇതുവരെയും കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടില്ല.
ഈ സാഹചര്യത്തിൽ മെയ് 22 ന് മറ്റൊരു റാലി കൂടി സംഘടിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group