ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം

ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം.നാരായൺപൂരിൽ ജഗദൽപൂർ രൂപതയിലെ കത്തോലിക്കാ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്.

ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ട് ആയിരത്തോളം വരുന്ന തീവ്ര ഹിന്ദു പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്.അക്രമണത്തെ തുടർന്ന് പ്രദേശത്തെ ക്രമസമാധാനം താറുമാറായി ഇരിക്കുകയാണെന്ന് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിൽ അറിയിച്ചു.

പള്ളിയും പ്രസ്ബിറ്ററിയും ആക്രമികൾ തകർത്തുവെന്നും, നിരവധി ക്രൈസ്തവരെ ആക്രമിച്ചു എന്നും, ആക്രമണങ്ങളിൽ വേദന അനുഭവിക്കുന്ന പ്രദേശവാസികളായ വിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും റായ്പൂർ ആർച്ച് ബിഷപ്പ് വിക്ടർ ഹെൻറി താക്കൂറും അഭ്യർത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group