കാലിഫോർണിയായിൽ ദേവാലയത്തിനു നേരെ ആക്രമണം..

കാലിഫോർണിയായിൽ ദേവാലയത്തിനു നേരെ അജ്ഞാതരുടെ ആക്രമണം.ഫ്രോസ്നോയിലെ സെന്റ് അൽഫോൻസസ് ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത് . സക്രാരിയും മരിയൻ രൂപവുo തകർത്ത നിലയിലാണ് .

കഴിഞ്ഞദിവസം രാത്രിയിലായിരുന്നുസംഭവം. വികാരി ഫാ. കാർലോസ് സെറാനോയാണ് ആക്രമണം ആദ്യം കണ്ടെത്തിയത്.

ചില്ലുകൂട്ടിലുണ്ടായിരുന്ന മാതാവിന്റെ രൂപo പൂർണമായി തകർക്കപ്പെട്ട നിലയിലാണ്. നേർച്ചപ്പെട്ടിയും മോഷണം പോയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 1908 ലാണ് ദേവാലയം സ്ഥാപിച്ചത്. 700 കുടുംബങ്ങളാണ് ഇടവകയ്ക്ക് കീഴിലുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group