പ്രോ ലൈഫ് ക്ലിനിക്ക് നേരെ ആക്രമണം : ചുവരുകളിൽ സാത്താനിക് മുദ്രകൾ

ഡെൻവർ: ഒരു വർഷത്തിനിടയിൽ 382ണ്ടോളം കുരുന്ന് ജീവനുകളെ സംരക്ഷിച്ച ഡെൻവറിലെ പ്രശസ്ത പ്രോലൈഫ് മെഡിക്കൽ ക്ലിനിക്കിന് നേരെ ആക്രമണം. വിലപിടിപ്പുള്ള പല ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചതിന് പുറമേ സാത്താനിക രൂപങ്ങളും ചുവരെഴുത്തുകളും ഭിത്തിയിൽ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ക്ലിനിക്ക് ആക്രമിക്കപ്പെട്ടതിലുള്ള അതീവ ഖേദത്തോടെ ഫേസ്ബുക്കിൽ ഫോട്ടോ സഹിതം പ്രവർത്തകർ വാർത്ത പ്രസിദ്ധീകരിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തങ്ങളുടെ ദൗത്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും പ്രവർത്തകർ ഫേസ്ബുക്ക് കുറിപ്പിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

1700 രോഗികളാണ് കഴിഞ്ഞ വർഷം ക്ലിനിക്കിന്റെ ശുശ്രൂഷ അനുഭവിച്ചത്. 382 കുഞ്ഞുങ്ങൾക്ക് ഈ ലോകം കാണാൻ അവസരം കിട്ടിയതും ഈ പ്രോ ലൈഫ് ക്ലിനിക്ക് വഴിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group