ദേവാലയത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഐഎസ്ഐഎസ് ബന്ധമുളള ഗ്രൂപ്പാണെന്ന് സംശയിക്കുന്നതായി ഗവൺമെന്റ്

നൈജീരിയയിലെ ദേവാലയത്തിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഐഎസ്ഐഎസ് ബന്ധമുളള ഗ്രൂപ്പാണെന്ന് സംശയിക്കുന്നതായി ഗവൺമെന്റിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. ഫുലാനികളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ആദ്യത്തെ നിഗമനം. ജൂൺ 5 നാണ് ലോക മനസ്സാക്ഷിയെ നടുക്കിയ ഭീകരാക്രമണം സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ ദേവാലയത്തിൽ അരങ്ങേറിയത്.

ആക്രമണത്തിൽ 50 പേർ തൽക്ഷണം മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group