ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു..

ലാഹോർ :പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെആക്രമണങ്ങൾ നിത്യ സംഭവങ്ങൾ ആകുന്നു

റാവൽപിണ്ടിയിൽ 70 വർഷമായി താമസിച്ചുകൊണ്ടിരുന്ന ക്രൈസ്തവരുടെയും ഹൈന്ദവരുടെയും ഭവനങ്ങളാണ് തകർത്തുകൊണ്ടാണ് ന്യൂനപക്ഷ വിരുദ്ധ സമീപനം അധികാരികൾ പോലും കൈകൊണ്ടിരിക്കുന്നത്.5ലധികം ഭവനങ്ങളാണ് അധികൃതർ തകർത്തത് കൂടാതെ അതിലുണ്ടായിരുന്ന വസ്തുക്കൾ തെരുവിലേക്ക് വലിച്ചെറിയുo ചെയ്തു. സമീപത്തുണ്ടായിരുന്ന ഒരു അമ്പലത്തിലാണ് ഹിന്ദു കുടുംബം അഭയം പ്രാപിച്ചത്. അതേസമയം ക്രൈസ്തവ കുടുംബവും, തെരുവിൽ തന്നെ തുടരുകയാണ്.

കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങാൻ ഈ കുടുംബങ്ങൾ ശ്രമിച്ചിരുന്നെങ്കിലും, ബലം പ്രയോഗിച്ച് അധികൃതർ ഭവനങ്ങൾ തകർക്കുകയായിരുന്നു. അവർ മാഫിയകൾ ആണെന്നും, 100 പേരുടെ ഒരു സംഘമായാണ് അവർ എത്തിയതെന്നും ഇരകളിൽ ഒരാൾ പറഞ്ഞു. അവരെ എതിർക്കാൻ ശ്രമിച്ചപ്പോൾ അവർ അക്രമിച്ചു. അവർ ശക്തരായതിനാൽ പോലീസ് സ്റ്റേഷനിൽ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. 70 വർഷമായി അവിടെ ജീവിച്ചതിനാൽ എല്ലാ രേഖകളും കൈവശം ഉണ്ടായിരുന്നുവെന്നും, ഒരു നോട്ടീസ് പോലും നൽകാതെയാണ് ഈ നടപടി സ്വീകരിച്ചതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group