യൂറോപ്പിൽ ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണം വർദ്ധിക്കുന്നു

യൂറോപ്പ് : ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണം യൂറോപ്പിൽ രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. ഹേറ്റ് ക്രൈം ആണ് ക്രൈസ്തവർക്ക് നേരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2005 മുതൽ വിയന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് റിപ്പോർട്ട്പ്രസിദ്ധീകരിച്ചിരിക്കുന്നത്. 65 പേജുള്ള റിപ്പോർട്ടിൽ യൂറോപ്പിലെ ക്രൈസ്തവർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ വലിയ വിവരണമാണ് ഉളളത്.

നാലു കൊലുപാതകങ്ങൾ ഉൾപ്പടെ 500 അക്രമങ്ങളാണ് ക്രൈസ്തവർക്ക് നേരെ 2021 ൽ മാത്രം നടന്നത്. ദേവാലയാക്രമണം മുതൽ കൊലപാതകം വരെ നീണ്ടുപോകുന്നതാണ് ക്രൈസ്തവർക്കെതിരെയുള്ള ആക്രമണ പരമ്പരകൾ.

യൂറോപ്പിലെ 19 രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള അക്രമം കൂടുതലായിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group