ക്രൈസ്തവർക്ക് നേരെ ആക്രമണം; അഞ്ച് പേരെ കൊലപ്പെടുത്തി, 30 പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ ഫുലാനി ആക്രമണം.
രണ്ടു അക്രമണങ്ങളിലായി അഞ്ചുപേർ കൊല്ലപ്പെട്ടു. 30 പേരെ തട്ടിക്കൊണ്ടുപോയതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കടുന സംസ്ഥാനത്തിലെ കാച്ചിയ കൗണ്ടിയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള കുർമിൻ-കരെ ഗ്രാമത്തിൽ ആയിരുന്നു ആക്രമണം.

“ഔഡു ബാലയും ജോനാഥൻ മോസസും അവരുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. ഫുലാനി തീവ്രവാദികൾ അവിടെയെത്തി അവർക്കുനേരെ വെടിയുതിർത്തു. ഇരുവരും തൽക്ഷണം മരിച്ചു, മറ്റൊരു ക്രിസ്ത്യൻ ഇരയായ ജാഫെത്ത് സർമയാകുബു തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ
തട്ടിക്കൊണ്ടുപോകപ്പെട്ടു.“ സംഗ ക്രിസ്റ്റ്യൻ, ഡെയ്ലി ഇന്റർനാഷണൽ-മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group