വിശ്വാസത്തിനെതിരെ ആക്രമണം; മിഖായേൽ മാലാഖയോടുള്ള നൊവേന അമേരിക്കയിൽ ആരംഭിക്കുന്നു

തുടർച്ചയായി ക്രൈസ്തവ വിശ്വാസത്തിനെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിശുദ്ധ മിഖായേലിന്റെ നൊവേന ചൊല്ലി രാജ്യവ്യാപകമായി പ്രാർത്ഥനയ്ക്ക് ഒരുങ്ങണമെന്ന് ആഹ്വാനവുമായി കാത്തലിക് വോട്ട്.

ക്രൈസ്തവ ആരാധനാലയങ്ങൾക്കും പ്രോലൈഫ് പ്രെഗ്നൻസി സെന്ററുകൾക്കും നേരെ അമേരിക്കയിൽ വർദ്ധിച്ചു വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആഹ്വാനം.

സെപ്തംബർ 20 മുതൽ 29 വരെയാണ് നൊവേന നടത്തേണ്ടത്. സെപ്തംബർ 29 മിഖായേൽ മാലാഖയുടെ തിരുനാൾ ദിനമാണ്. കാത്തലിക് അഡ്വോക്കസി ഓർഗനൈസേഷൻ പ്രസിഡന്റ് ബ്രെയ്ൻ ബ്രച്ചാണ് നൊവേന പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകിയിരിക്കുന്നത്.മിഖായേൽ മാലാഖയോടുള്ള മാധ്യസ്ഥ പ്രാർത്ഥന ചൊല്ലി സംരക്ഷണത്തിനായി പ്രാർത്ഥിച്ചാൽ അക്രമങ്ങൾക്ക് അവസാനമാകു മെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group