ദൈവാലയങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണം; ആശങ്ക അറിയിച്ച് ക്രൈസ്തവർ

ഇന്തോനേഷ്യയിൽ ദൈവാലയങ്ങൾക്ക് നേരെ ആക്രമണം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ക്രൈസ്തവർ. അടുത്തിടെ രണ്ടു ക്രൈസ്തവ ദൈവാലയങ്ങൾ ലക്ഷ്യം വച്ചുള്ള തീവ്രവാദികളുടെ ആക്രമണം ആണ് ഇന്തോനേഷ്യയുടെ ദേശീയ പൊലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റായ ഡെൻസസ്-88 പോൾരി പരാജയപ്പെടുത്തിയത്. കിഴക്കൻ ജാവയിലെ മലംഗിലെ രണ്ട് ആരാധനാലയങ്ങൾക്ക് നേരെയായിരുന്നു തീവ്രവാദികൾ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്.

സെപ്റ്റംബർ 2 മുതൽ 13 വരെ തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം നടക്കാനിരിക്കെ ഈ ആക്രമണങ്ങൾ സുരക്ഷാ ഭീഷണി ഉയർത്തുകയാണ്. മാർപാപ്പയുടെ രാജ്യത്തിലേക്കുള്ള സന്ദർശനത്തെ ലക്ഷ്യം വച്ചുള്ള തീവ്രവാദ പ്രവർത്തനമാണ് ഇതെന്ന അഭ്യൂഹങ്ങൾ ഇന്തോനേഷ്യൻ പൊലീസ് തള്ളിക്കളഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group