വാ​ഗ്ദാ​നം നൽകി ക്രിസ്ത്യൻ യുവതിയെ മതംമാറ്റാൻ ശ്രമം. കൊടിയ പീഡനങ്ങൾക്കൊടുവിൽ യുവതി ക്രിസ്തുമതത്തിലേക്ക് തിരിച്ചെത്തി…

കോഴിക്കോട്: പ​​​ണ​​​വും വീ​​​ടും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ്ര​​​ലോ​​​ഭി​​​പ്പി​​​ച്ച് 40 ദി​​​വ​​​സ​​​ത്തി​​​ല​​​ധി​​​കം മു​​​സ്‌​​ലിം മ​​​ത പ​​​ഠ​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ച്ച യു​​​വ​​​തി ഒ​​​ടു​​​വി​​​ൽ കൊടിയ പീഡനങ്ങൾ നേരിട്ടതിനുശേഷം ക്രി​​​സ്ത്യ​​​ൻ മ​​​ത​​​ത്തി​​​ലേ​​​ക്കുത​​​ന്നെ തി​​​രി​​​ച്ചെ​​​ത്തിയതായി പ്രമുഖ മാധ്യമമായ ദീപിക റിപ്പോർട്ട് ചെയ്യുന്നു.കോ​​​ഴി​​​ക്കോ​​​ട്ടെ മു​​​സ്‌​​ലിം മ​​​ത​​​പ​​​ഠ​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്ന് അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​ന്ന ദു​​​ര​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഷി​​​നി എ​​​ന്ന യു​​​വ​​​തി​​​യു​​​ടെ മ​​​നം മാ​​​റ്റം.

തേ​​​ഞ്ഞി​​​പ്പ​​​ലം കോ​​​ഹി​​​നൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ 2020 ജൂ​​​ണ്‍ എ​​​ട്ടി​​​നാ​​​ണ് 25 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കാ​​​മെ​​​ന്നും വീ​​​ട് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​മെ​​​ന്നും പ​​​റ​​​ഞ്ഞ് പ്ര​​​ലോ​​​ഭി​​​പ്പി​​​ച്ച് മ​​​തം മാ​​​റ്റാ​​​ൻ കൊ​​​ണ്ടു പോ​​​യ​​​തെ​​​ന്നു യു​​​വ​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യി സ​​​ഹോ​​​ദ​​​ര​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ 13 വ​​​യ​​​സു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​യെ​​​യും മ​​​തം മാ​​​റ്റാ​​​ൻ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

തെ​​​റ്റു​​​പ​​​റ്റി പോ​​​യെ​​​ന്നും ക്ഷ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ സ​​​ഹോ​​​ദ​​​രി​​​യെ സു​​​ര​​​ക്ഷി​​​ത സ്ഥാ​​​ന​​​ത്തേ​​​ക്ക് മാ​​​റ്റി​​​യ​​​താ​​​യി സ​​​ഹോ​​​ദ​​​ര​​​ൻ പ​​​റ​​​ഞ്ഞു. തേ​​​ഞ്ഞി​​​പ്പ​​​ലം നീ​​​രോ​​​ൽ​​​പ്പാ​​​ല​​​ത്തെ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലാ​​​ണ് മ​​​ത പ​​​ഠ​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു തി​​​രി​​​ച്ചെ​​​ത്തി​​​യ യു​​​വ​​​തി​​​യും കു​​​ട്ടി​​​യും താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. മ​​​തം മാ​​​റ്റാ​​​ൻ കൂ​​​ട്ടു നി​​​ന്ന​​​വ​​​ർ ഇ​​​വി​​​ടെ സി​​​സി ടി​​​വി ക്യാമറകളും സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group