എറണാകുളത്ത് തിരുവോസ്തി കടത്താന്‍ ശ്രമം; മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ

വിശുദ്ധ കുർബാനയ്ക്കിടെ നൽകിയ തിരുവോസ്തി കടത്താന്‍ ശ്രമം. തിരുവോസ്തി പകുതി കഴിച്ച് പകുതി പോക്കറ്റിലിട്ട മലപ്പുറം സ്വദേശികളായ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്റ് തെരേസാസ് ആശ്രമദേവാലയത്തിൽ ഞായറാഴ്ച വൈകിട്ട് 6.30ന് നടന്ന കുർബാനക്കിടെയായിരുന്നു സംഭവം. വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത്, ആദ്യത്തെ യുവാവ് കരങ്ങള്‍ നീട്ടിയെങ്കിലും വൈദികന്‍ വിശുദ്ധ കുര്‍ബാന നാവില്‍ നല്‍കിയപ്പോള്‍ പകുതി മുറിച്ച് പോക്കറ്റിലേക്ക് മാറ്റി. അടുത്തയാളും ഇത് തന്നെ ചെയ്തതോടെയാണ് സംശയം ബലപ്പെട്ടത്. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിശ്വാസികള്‍ ഇവരെ കയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ അക്രൈസ്തവരാണെന്നും മലപ്പുറം സ്വദേശികളാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ഇവരെ പോലീസിന് കൈമാറുകയായിരുന്നു. താനൂർ സ്വദേശികളായ 4 യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന അടക്കമുള്ള പൈശാചിക കൃത്യങ്ങളില്‍ വിശ്വാസ അവഹേളനം നടത്താന്‍ സാത്താൻ സേവകർ തിരുവോസ്തി കടത്താന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ പലപ്പോഴും പണം നല്‍കി യുവതീയുവാക്കളെ വലയിലാക്കുകയാണ് പതിവ്. ഈ പശ്ചാത്തലത്തില്‍ തിരുവോസ്തി പോക്കറ്റിലാക്കിയത് ബ്ലാക്ക് മാസ് സംഘങ്ങളുടെ ഇടപെടലില്‍ ആണോയെന്ന സംശയം ശക്തമാണ്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പള്ളിയിൽ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തില്‍ അകത്ത് കയറിയതെന്നാണ് യുവാക്കൾ പറയുന്നതെങ്കിലും ഇക്കാര്യം പോലീസ് പൂര്‍ണ്ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group