അന്നമൂട്ടിയ ജനതയെ ആട്ടിയോടിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റെത് : മാർ ജോസ് പുളിക്കൽ

അദ്ധ്വാനിച്ച മണ്ണും, ജനിച്ചു വളർന്ന നാടും തട്ടിപ്പറിച്ചെടുത്ത് നാടിനെയും നാട്ടുകാരേയും അന്നമൂട്ടിയ ജനതയെയും ആട്ടിയോടിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും ബഫർസോൺ എന്ന പേരിൽ ഒരു ജനതയെ ആക്രമിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും കെ സി ബി സി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു.കേരള സർക്കാരും പ്രതിപക്ഷവും ഇതിനായി ഉടനടി നടപടിയെടുക്കുകയും കർഷക ജനതയെ സംരക്ഷിക്കുവാൻ മുന്നോട്ട് വരുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ആമോസ് സെന്ററിൽ വച്ച് നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നാല്പത്തൊന്നാമത് വാർഷിക യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സമൂഹത്തിൽ ക്രൈസ്തവ ജനതയുടെ സംഭാവനകൾ വിലമതിക്കാനാ വാത്തതാണെന്നും ഈ സമൂഹം അർഹിക്കുന്ന വളർച്ച കൈവരിക്കാനായിട്ടില്ലെന്നും യോഗം ഉദഘാടനം ചെയ്ത കേരള സംസ്ഥാന ക്രൈസ്തവ മൈനോറിറ്റി കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ. ബി. കോശി അഭിപ്രായപ്പെട്ടു. ഒരുമിച്ചു നിന്ന് അവകാശങ്ങൾ
നേടിയെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group