റാഞ്ചി സഹായമെത്രാനെ ഡാൽറ്റോൺഗാൻജ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു..

ബാംഗ്ലൂർ : റാഞ്ചി രൂപതയുടെ സഹായമെത്രാൻ തിയോഡോർ മസ്ക്കരൻഹാസിനെ ഡാൽറ്റോൺഗാൻജ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

റാഞ്ചി സഹായമെത്രാൻ എന്ന പദവിക്ക് പുറമെയാണ് പുതിയ ഉത്തരവാദിത്തo. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിയമന ഉത്തരവ് വത്തിക്കാൻ പുറപ്പെടുവിച്ചത്.സിബിസിഐയുടെ മുൻ സെക്രട്ടറി ജനറലായിരുന്നു ബിഷപ് തിയോഡോർ.

ബിഷപ് ഗബ്രിയേൽ കുജൂറിന്റെ രാജിയെതുടർന്ന് 2016 മുതൽ ബിഷപ്പ് ഇല്ലാത്ത രൂപതയായിരുന്നു ഡാൽറ്റോൺഗാൻജ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group