മതപരിവർത്തനത്തിന്റെ പേരിൽ സർവ്വേ നടത്തുവാനുള്ള കർണ്ണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത..

ബാംഗ്ലൂർ :: മതപരിവർത്തനത്തിന് പേരിൽ ക്രൈസ്തവ ദേവാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് സർവ്വേ നടത്തുവാനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി ബാംഗ്ലൂർ മെത്രാപോലീത്ത പീറ്റർ മച്ചാഡോ.ഇത് പൂര്‍ണ്ണമായും അനാവശ്യമായ തീരുമാനമാണെന്നും, മതവിരുദ്ധ വികാരങ്ങള്‍ ശക്തമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം സര്‍വ്വേകള്‍ നടത്തുന്നത് അപകടകരമാണെന്നും ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു. തങ്ങളുടെ വൈദികരെയും, സന്യസ്തരെയും തിരിച്ചറിയുവാനും, ആക്രമിക്കപ്പെടാനും ഈ സര്‍വ്വേ കാരണമാകുമെന്ന ആശങ്കയും പ്രസ്താവനയിൽ അദ്ദേഹം പങ്കുവെച്ചു.

ഉത്തരേന്ത്യയിലും, കര്‍ണാടകയിലും ഇത്തരം സംഭവങ്ങള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്.ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആരാധനാലയങ്ങളേയും, സഭാ നേതാക്കളേയും കുറിച്ച് മാത്രം സര്‍വ്വേ നടത്തുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച മെത്രാപ്പോലീത്ത വിശാലമനസ്കനായ വ്യക്തിയെന്ന് തങ്ങള്‍ വിചാരിച്ചിരുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വര്‍ഗ്ഗീയവാദികളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയതിലുള്ള ദുഃഖവും പ്രകടിപ്പിച്ചു.

ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരോഗ്യപരിപാലന കേന്ദ്രങ്ങളും കണക്കിലെടുത്താല്‍ തന്നെ രാഷ്ട്രനിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെകുറിച്ച് വ്യക്തമാകുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ എത്രപേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും, ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം ചെയ്യുന്നവരാണെങ്കില്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ ശതമാനം കുറഞ്ഞുവരുന്നതിന്റെ കാരണമെന്തെന്നും മെത്രാപ്പോലീത്ത ചോദ്യമുയർത്തി.

തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുവാന്‍ ഭരണഘടന അനുശാസിക്കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട്, പിന്നൊരു മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ആവശ്യകതയുണ്ടോയെന്നും മെത്രാപ്പോലീത്ത ചോദിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group