ഫിലിപ്പൈൻസ് ഹെൽത്ത് സെക്രട്ടറിയായി കത്തോലിക്കാപുരോഹിതനെ നിയമിച്ചു

മനില: ഫിലിപ്പൈൻസ് ഹെൽത്ത് സെക്രട്ടറിയായി കത്തോലിക്കാപുരോഹിതനെ പ്രസിഡന്റ് റോഡ്രിഗോ നിയമിച്ചു.ഫാ. ഓസ്ട്രിയാക്കോയെയാണ് പുതിയ ഹെൽത്ത് സെക്രട്ടറിയായി നിയമിച്ചത്. മോളിക്കുലർ ബയോളജിസ്റ്റായ പുരോഹിതൻ എംഐറ്റിയിൽ നിന്ന് പരിശീലനം നേടിയ വ്യക്തിയാണ്. 110 മില്യൻ ജനസംഖ്യയുളള ഫിലിപ്പൈൻസിൽ 2.8 മില്യൻ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . ഇതിൽ കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത് 40 മില്യൻ ആളുകളാണ്. ഈ സാഹചര്യത്തിൽ ആരോഗ്യമേഖലയിൽ സമഗ്രമായ പുരോഗതി വരുത്തുവാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിന്റെ ശ്രമമാണ് പുതിയ ഈ നിയമനം .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group