ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുന്ന റഷ്യ- യുക്രൈന്‍ വിമലഹൃദയ സമർപ്പണ ശുശ്രൂഷയ്ക്ക് ആരംഭം.

ലോകചരിത്രത്തിന്റെ സുപ്രധാന സംഭവങ്ങളില്‍ ഒന്നായി രേഖപ്പെടുത്തുവാന്‍ പോകുന്ന റഷ്യ – യുക്രൈന്‍ രാജ്യങ്ങളെയും മാനവ സമൂഹത്തെ പൂർണ്ണമായും ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിയ്ക്കുന്ന സമര്‍പ്പണ തിരുകര്‍മ്മങ്ങൾക്ക്‌ വത്തിക്കാനിൽ ആരംഭം കുറിച്ചു .

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചിരിക്കുന്നത്.

ഇതേ സമയം തന്നെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കിയും ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കുന്ന ശുശ്രൂഷയും ആരംഭിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group