സാത്താനിക മുദ്രയുളള ഷൂസ് നിർമ്മിച്ച അമേരിക്കൻ കമ്പനിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ.

വാഷിംഗ്ടൺ ഡിസി :സാത്താനിക മുദ്രയായ പെന്റഗ്രാം അടയാളം പതിച്ച് അമേരിക്കൻ കമ്പനിയായ കോൺവേർസ് പുറത്തിറക്കിയ ഷൂസിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പ്രമുഖ ഫാഷൻ ഡിസൈനറായ റിക്ക് ഓവൻസുമായി ചേർന്നാണ് കോൺവേർസ് പെന്റഗ്രാം പതിച്ച ഷൂസുകൾ പുറത്തിറക്കിയിരിക്കുന്നത്.”ഇത് വിഷമകരമാണ്. കോൺവേർസ് ഷൂസുകൾ ധരിച്ചാണ് വളർന്നുവന്നത്. എന്നാൽ ഷൂസുകളിലൂടെ സാത്താന് നൽകുന്ന പ്രചാരണം കണ്ടപ്പോൾ ഇനി ഇത് വാങ്ങില്ല എന്ന് തീരുമാനമെടുത്തു. ദൈവം നിങ്ങളെ സഹായിക്കട്ടെ,” – ഒരു ഉപഭോക്താവിന്റെ കമന്റ് ഇപ്രകാരമായിരുന്നു. കമ്പനിയുടെ യഥാർത്ഥ മുഖം എന്താണെന്ന് വെളിപ്പെടുത്തിയതിന് നന്ദിയെന്നും, ഇനി ഒരിക്കലും കോൺവേർസ് ഷൂസുകൾ വാങ്ങില്ലായെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം പൈശാചികതയുമായി ബന്ധമുള്ളതിനാലാണ് താൻ ഒരുപാട് നാളായി പെന്റഗ്രാം ഉപയോഗിക്കുന്നതെന്ന് റിക്ക് ഓവൻസ് തുറന്ന് സമ്മതിക്കുന്ന ഒരു കുറിപ്പും കോൺവേർസ് കമ്പനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group