ജർമ്മൻ സഭാ സ്ഥാപനങ്ങളിലെ വിശ്വാസ രാഹിത്യത്തെക്കുറിച്ച് ആശങ്കയറിയിച്ച് ബെനഡിക്റ്റ് മാർപാപ്പ…

ജർമ്മൻ സഭസ്ഥാപനങ്ങളിലെ വിശ്വാസ രാഹിത്യത്തെക്കുറിച്ച് ആശങ്ക അറിയിച്ച് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ.ജർമൻ മാസികയായ ഹെർഡർ കോറെസ്പോണ്ടൻസിന് നൽകിയ അഭിമുഖത്തിലാണ് ജർമ്മൻ സഭാ സ്ഥാപനങ്ങളിലെ വിശ്വാസരാഹിത്യത്തെക്കുറിച്ച് ബെനഡിക്റ്റ് മാർപാപ്പ ആശങ്കയറിയിച്ചത്.സഭ സ്ഥാപനങ്ങളായ – ആശുപത്രികൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവ സഭയുടെ ആത്യന്തികമായ ലക്ഷ്യങ്ങൾക്ക് വിപരീതമായാണ് പ്രവർത്തിക്കുന്നതെന്ന് ബെനഡിക്റ്റ് മാർപാപ്പ പറഞ്ഞു.കൂടാതെ 2013 ൽ മാർപ്പാപ്പ സ്ഥാനം രാജിവയ്ക്കുന്നതിന് മുൻപുള്ള ജർമ്മനിയിലേക്കുള്ള അവസാന യാത്രയെയും അദ്ദേഹം അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group