ഡിസംബർ മുതൽ സ്കൂളുകളിൽ ഭഗവദ്ഗീത പഠന വിഷയമാക്കുന്നു

ബാംഗ്ലൂർ :മോറൽ എജ്യൂക്കേഷന്റെ ഭാഗമായി കർണ്ണാടകയിലെ സ്കൂളുകളിൽ ഡിസംബർ മുതൽ ഭഗവത് ഗീത പാഠ്യവിഷയമാക്കുമെന്ന് സർക്കാർ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പ്രത്യേക വിഷയമായി ഭഗവത് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നേരത്തെതന്നെ ഗവൺമെന്റിന് ആലോചനയുണ്ടായിരുന്നുവെന്നും മോറൽ എജ്യൂക്കേഷന്റെ ഭാഗമായി അതുൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം പാഠപുസ്തകങ്ങളിൽ മുസ്ലീം ഹൈന്ദവ തീർത്ഥാടക കേന്ദ്രങ്ങളെക്കുറിച്ച് നല്കിയിരിക്കുന്ന വിവരങ്ങളിലെ തെറ്റുകൾ തിരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സ്കൂളൂകളിൽ മോറൽ എജ്യൂക്കേഷന്റെ ഭാഗമായി ഭഗവദ് ഗീത പഠിപ്പിക്കാനുള്ള തീരുമാനത്തെ കർണ്ണാടകയിലെ കത്തോലിക്കാ സഭ വക്താവ് ഫാ. ഫൗസ്റ്റീൻ ലോബോ സ്വാഗതം ചെയ്തു. എന്നാൽ ഒരു പ്രത്യേക സംസ്കാരം മാത്രം പഠിപ്പിക്കുക എന്നതായിരിക്കരുത് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group