ഭാരത സഭ ഇന്നു ദേശീയ വിലാപദിനമായി ആചരിക്കുന്നു…

ന്യൂഡൽഹി: രാജ്യത്ത് ഭ്രൂണഹത്യക്ക് അനുമതി നൽകുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്നു ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശുക്കളെ അനുസ്മരിച്ച് ഭാരത കത്തോലിക്ക സഭ ദേശീയ വിലാപദിനമായി ആചരിക്കുന്നു. ഗര്‍ഭഛിദ്രത്തിലൂടെ മരണപ്പെട്ട ശിശുക്കള്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പണം, പ്രാര്‍ത്ഥനാശുശ്രൂഷകള്‍, കരുണക്കൊന്ത, ഉപവാസം, രണ്ടു മിനിറ്റ് നേരം ദേവാലയങ്ങളില്‍ മരണമണി മുഴക്കല്‍, ബോധവത്കരണ അനുസ്മരണ സമ്മേളനങ്ങള്‍, സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ എന്നിവ രാജ്യത്തുടനീളം ഇന്നു നടക്കും.ഇതിന്റെ ഭാഗമായി കേരളത്തിലും വിപുലമായ ബോധവൽക്കരണ പരിപാടികളും പ്രാർത്ഥനകളും നടത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വക്കേറ്റ് വി സി സെബാസ്റ്റ്യൻ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group