ഭോപ്പാല്‍ മെത്രാപ്പോലീത്ത ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു.

ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ തുടർച്ചയായി മധ്യപ്രദേശില്‍ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തണമെന്ന ആവശ്യവുമായി ഭോപ്പാല്‍ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ദുരൈരാജ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

വിദിഷാ ജില്ലയിലെ സെന്റ്‌ ജോസഫ് സ്കൂളില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകള്‍ ക്ഷമാപൂര്‍വ്വം കേട്ട മന്ത്രി സഹായിക്കാമെന്നും, സ്കൂളില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചക്ക് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ മെത്രാപ്പോലീത്ത അറിയിച്ചു. ക്രൈസ്തവര്‍ക്ക് നേരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആഭ്യന്തര മന്ത്രിയുടെ തെറ്റിദ്ധാരണ ദൂരീകരിക്കുവാന്‍ താന്‍ ശ്രമിച്ചതായും മെത്രാപ്പോലീത്ത അറിയിച്ചു.

സമാധാനം നിലനിര്‍ത്തുന്നതിനായി നമ്മളെ കുറിച്ച് തെറ്റിദ്ധാരണകള്‍ വെച്ച് പുലര്‍ത്തുന്നവരുടെ അടുത്ത് സംസാരിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group