തനിക്ക് പ്രചോദനമായത് ബൈബിൾ :പോലീസ് ഉദ്യോഗസ്ഥയുടെ വാക്കുകൾ വൈറലാകുന്നു…

മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സഹായത്തിന് പിന്നില്‍ ബൈബിള്‍ പകര്‍ന്നു തന്ന മൂല്യങ്ങളായിരിന്നുവെന്ന് അവര്‍ പറഞ്ഞത്.

രക്ഷാപ്രവർത്തന വാർത്തയറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാജേശ്വരിയെ അഭിനന്ദിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഉള്‍പ്പെടെയുള്ള നിരവധിപേര്‍ രാജേശ്വരിയെ അഭിനന്ദിച്ചു.വീരോചിതമായ പ്രവര്‍ത്തിയുടെ പേരില്‍ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും, തന്റെ ക്രിസ്തു വിശ്വാസവും വിശുദ്ധ ഗ്രന്ഥം പകര്‍ന്ന വലിയ മൂല്യങ്ങളും പരസ്യമായി പ്രഘോഷിക്കുകയാണ് രാജേശ്വരി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group