ഭ്രൂണഹത്യക്ക്‌ പിന്തുണ വീണ്ടും സ്ഥിരീകരിച്ച് ബൈഡൻ.

ഗർഭച്ഛിദ്രത്തിനുള്ള പിന്തുണ വീണ്ടും സ്ഥിരീകരിച്ച് ബൈഡൻ ഭരണകൂടം .

രാജ്യവ്യാപകമായി ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ തീരുമാനമെടുത്ത റോ വെയ്ഡിന്റെ വാർഷികത്തോടനുബന്ധിച്ച് ജനുവരി 22 -നു നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.

‘മാർച്ച് ഫോർ ലൈഫി’നായി പതിനായിരക്കണക്കിന് പ്രോ-ലൈഫ് പ്രവർത്തകർ വാഷിംഗ്ടണിൽ ഒത്തുകൂടിയതിനു പിന്നാലെയാണ് ഇത്തരമൊരു പ്രസ്താവന ബൈഡൻ പുറത്തിറക്കിയത്. ഈ തീരുമാനത്തിലൂടെ ഗർഭച്ഛിദ്രത്തിനുള്ള പിന്തുണ വീണ്ടും സ്ഥിരീകരിക്കുകയാണ് ബൈഡൻ ഭരണകൂടം.

“ഏതാണ്ട് 50 വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഭരണഘടനാപരമായ അവകാശമായ ഗർഭച്ഛിദ്രം ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം ആക്രമിക്കപ്പെടുകയാണ്.
ഇത് നിയമമായി ക്രോഡീകരിക്കപ്പെടണമെന്നത് ഒരു അവകാശമാണ്. പ്രത്യുൽപാദനവും അത് ഉൾപ്പെടുന്ന ആരോഗ്യമേഖല സംരക്ഷിക്കുന്നതിനും സ്ത്രീകളുടെ സമത്വത്തിലും ഈ രാജ്യം പിന്നോട്ട് തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഞങ്ങൾ ആഴത്തിൽ പ്രതിജ്ഞാബദ്ധരാണ്” – ബൈഡൻ പറഞ്ഞു.
എന്നാൽ ബൈഡന്റെ ഈ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രോലൈഫ് പ്രവർത്തകരിൽ നിന്ന് ഉയരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group