വനിതാദിനത്തിലും അബോർഷൻ അനുകൂല നിലപാട് ആവർത്തിച്ച് ബൈഡൻ

അബോർഷൻ അനുകൂല നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.വനിതാ ദിനത്തിൽ നൽകിയ പ്രസ്താവനയിലാണ് തന്റെ അബോർഷൻ അനുകൂല നിലപാട് ബൈഡൻ വീണ്ടും ആവർത്തിച്ചത്.

ശരിയായ കാര്യങ്ങൾ ചെയ്യുന്നതിന് ഓരോ സ്ത്രീക്കും പെൺകുട്ടികൾക്കും അവകാശം ഉറപ്പുവരുത്തിയിട്ടുണ്ട് എന്നാൽ അത് രാജ്യത്തിന്റെയും ലോകത്തിന്റെയും സമൃദ്ധിയും സ്ഥിരതയും സുരക്ഷിതത്വവും കൂടി കണക്കിലെടുത്തായിരിക്കണം. മാന്യതയ്ക്കും തുല്യതയ്ക്കും അതിരുകളില്ലാത്ത സാധ്യതകൾക്കും വേണ്ടിയുളള നമ്മുടെ ശ്രമങ്ങളെ പുനനിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൈവം നല്കിയിരിക്കുന്ന മുഴുവൻ സാധ്യതകളെയും ലിംഗമോ മറ്റ്
ഘടകമോ പരിഗണിക്കാതെ ഉപയോഗിക്കാനുള്ള അവകാശം
എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈഡൻ മനുഷ്യമഹത്വത്തിനും തുല്യതയ്ക്കും വേണ്ടി സംസാരിക്കുന്നുണ്ടെങ്കിലും അത് കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.
ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവൻ എല്ലാ അവസ്ഥയിലും പരിരക്ഷിക്കപ്പെടണം എന്നതാണ് കത്തോലിക്കാ സഭയുടെ പ്രബോധനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group