കന്യാസ്ത്രീക്ക് ബീഹാർ ഗവൺമെന്റിന്റെ ആദരവ്

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നടത്തിയ സേവനങ്ങളെയും സംഭാവനകളെയും മാനിച്ച് കത്തോലിക്കാ കന്യാസ്ത്രീയെ ബീഹാർ ഗവൺമെന്റ് ആദരിച്ചു.

പ്രസന്റേഷൻ സന്യാസിനിയായ സിസ്റ്റർ ഡൊരോത്തി ഫെർണാണ്ടസിനെയാണ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മദൻ സാഹനി അവാർഡ് നല്കി ആദരിച്ചത്.

ബീഹാറിലെ വിമൻ ഡവലപ്മെന്റ് കോർപ്പറേഷൻ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ രീതിയിൽ ശ്രദ്ധേയരായ ഒമ്പതു സ്ത്രീകളെ തിരഞ്ഞെടുത്തിരുന്നു. അതിലാണ് സിസ്റ്റർ ഡൊരോത്തിയും ഉൾപ്പെട്ടത്.

1997 മുതൽ പാറ്റ്നയിൽ സാമൂഹ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാണ് സിസ്റ്റർ ഡൊരേത്തി. അതിരൂപതയിലെ വനിതാ കമ്മീഷനിലും ഫോറം ഫോർ സോഷ്യൽ ഇൻഷ്യേറ്റീവിസിലും അംഗമാണ് സിസ്റ്റർ ഡൊരേത്തി. ഫോറം ഓഫ് റിലീജിയസ് ഫോർ ജസ്റ്റീസ് ആന്റ് പീസിലെ നാഷനൽ കോർഡിനേറ്ററുമാണ് സിസ്റ്റർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group