സകല മനുഷ്യകുലത്തിന്റെയും പ്രതീക്ഷയാണ് പരിശുദ്ധ മറിയത്തിന്റെ ജനനതിരുനാൾ : മാർ ജോസഫ് കല്ലറങ്ങാട്ട്

സകല മനുഷ്യകുലത്തിന്റെയും പ്രതീക്ഷയുടെ പൂർത്തീകരണമാണ് പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാളെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട്.

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിലെ ക്രിസ്തുവിന്റെ വംശാവലിയെ അടിസ്ഥാനമാക്കിയായിരുന്നു പിതാവിന്റെ സന്ദേശം.
ദൈവം മനുഷ്യനോട് കാട്ടുന്ന അളവില്ലാത്ത കരുണയാണ് സുവിശേഷകൻ വംശാവലി രേഖപ്പെടുത്തുന്നതിലുടെ കാണിച്ചുതരുന്നതെന്നും
ക്രിസ്തുവിന്റെ മനുഷ്യാവതാരം അനേകായിരം വർഷങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചതാണെന്നും അതിന്റെ പൂർത്തീകരണമാണ് മറയത്തിലൂടെ അവസാനിച്ചതെന്നും ബിഷപ്പ് പറഞ്ഞു.

 

മയക്കുമരുന്നെന്ന തിന്മ സംഘടിതമാണ്. ഈ തിന്മയെ കുറയ്ക്കാനാകണം. നന്മകൊണ്ട് തിന്മയെ ജയിക്കണം. ഈ തിന്മയ്ക്കെതിരേയുള്ള തിരിച്ചറിവ് പ്രതിരോധമാക്കണം. മയക്കുമരുന്നിൽ നിന്നു മക്കളെയും ലോകത്തെയും രക്ഷിക്കാന്‍ ഹൃദയ കണ്ണുകള്‍ തുറക്കണം. വിഷം കലർന്ന ഭക്ഷണത്തേക്കാൾ ഉപദ്രവമാണ് മയക്കുമരുന്ന്. പരിശുദ്ധമായിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ധാർമികശക്തിയുടെ ഒഴുക്കിൽ ക്രൈസ്തവർക്ക് നിർണായകമായ സ്ഥാനമുണ്ടെന്നും മാർ കല്ലറങ്ങാട്ട് ഓർമിപ്പിച്ചു

“എല്ലാ തലമുറകളും എന്നെ ഭാഗ്യവതിയെന്ന് പ്രകീർത്തിക്കും” എന്ന മറിയത്തിന് സ്തോത്രഗീതം ഇന്നും തലമുറകളും ഏറ്റുപാടുന്ന മനോഹരമായ അവസരമാണ് എട്ടുനോമ്പ് യെന്ന് പറഞ്ഞ പിതാവ് പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥം എല്ലാവർക്കും സംരക്ഷണം ആയിരിക്കട്ടെയെന്നും ആശംസിച്ചു.

 


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group