വിഴിഞ്ഞം സമരക്കാരെ ഒറ്റപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി : വര്‍ഗീയവാദികളെന്നു മുദ്രകുത്തി വിഴിഞ്ഞം സമരക്കാരെ ഒറ്റപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് കെആര്‍എല്‍സിസി പ്രസിഡന്റുമായ ബിഷപ് ഡോ. ജോസഫ് കരിയില്‍.

വിഴിഞ്ഞം കേരളത്തിലെ മുഴുവന്‍ തീരവാസികളുടെയും പ്രശ്‌നമാണെന്ന് ബിഷപ് വ്യക്തമാക്കി. കൊച്ചിയില്‍ ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ അഞ്ചാമത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പ്രകോപനം സൃഷ്ടിക്കാതെ പ്രശ്‌നം രമ്യമായി പരിഹരിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവിരുദ്ധനാണെന്ന ധാരണ തനിക്കില്ലെന്നും കരിയില്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group