ബിഷപ്പ് മാത്യു ചെരിയൻകുന്നേൽ കാലം ചെയ്തു

ആന്ധ്രാപ്രദേശിലെ കുർനൂൽ രൂപതയുടെ മുന്‍ അധ്യക്ഷനുo പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട് ഫോര്‍ ഫോറിന്‍ മിഷന്‍ സമൂഹാംഗവുമായ മാർ മാത്യു ചെരിയൻകുന്നേൽ കാലം ചെയ്തു. ഇന്നു ഉച്ചക്കഴിഞ്ഞ് ഏലൂര് പി‌ഐ‌എം‌ഇ ഹൗസില്‍വെച്ചായിരിന്നു അന്ത്യം. 92 വയസ്സായിരിന്നു. 1930 സെപ്റ്റംബർ 23ന് കോട്ടയം ജില്ലയിലെ കടയനികാട് ഗ്രാമത്തിൽ പരേതരായ ജോർജ് ഏലി ദമ്പതികളുടെ 12 മക്കളിൽ നാലാമനായി ജനനം. പിഐഎംഇ സന്യാസ സഭയിൽ അംഗമായ അദ്ദേഹം 1962 ഏപ്രിൽ 28ന് പൗരോഹിത്യ സ്വീകരണം നടത്തി.

1976 മെയ്‌ 31ന് ആന്ധ്രപ്രദേശിലെ നൽഗോണ്ട രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1977 മെയ്‌ 3ന് മെത്രാഭിഷേകം നടന്നു. 1986 ഡിസംബർ 22 ന് കുർനൂൽ രൂപതയുടെ മെത്രാനായി നിയമിതനായി 18 വർഷത്തെ രൂപത സേവനത്തിനു ശേഷം 1991 ജൂലൈ 16 ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു. മൃതസംസ്കാരം ഏപ്രില്‍ 1നു ഏലൂര് അമലോത്ഭവി കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group