മഡഗാസ്കർ ബിഷപ്പ് കാലം ചെയ്തു

മലയാളി മിഷനറിമാരുടെ സ്നേഹിതനായിരുന്ന മഡഗാസ്ക്കറിലെ ആൻസിറബേ രൂപതാദ്ധ്യക്ഷനയിരുന്ന ബിഷപ്പ് ഫിലിപ് റാനായിവൊമാനാനാ അന്തരിച്ചു. 73 വയസായിരുന്നു.

“ഈ അപ്രതീക്ഷിത മരണം ഞങ്ങളെ ഏറെ സങ്കടപ്പെടുത്തുന്നു. മഡഗാസ്ക്കറിന്റെ
ഉൾഗ്രാമങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിന് അദ്ദേഹം എന്നും
ഞങ്ങൾക്ക് പ്രചോദനമായിരുന്നു”മഡഗാസ്ക്കറിൽ മിഷൻ പ്രവർത്തനം
നടത്തുന്ന സിഎംഐ വൈദികൻ ഫാ.ജോൺസൺ തളിയത്ത് പറഞ്ഞു.

ലുവൈൻ യുണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയിട്ടുള്ള അദ്ദേഹം തീക്ഷ്ണതയുള്ള മിഷനറിയും മികച്ച വചനപ്രാസംഗികനും ആയിരുന്നു.കേരളത്തിൽ നിന്നുള്ള സിഎംഐ മിഷനറിമാർക്ക് സന്യാസ-വൈദിക പരിശീലന കേന്ദ്രം തുടങ്ങാൻ അനുവാദം നൽകിയതും ബിഷപ്പ് ഫിലിപ്പായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group