കൊല്ലപ്പെട്ട യുവ വൈദികന്റെ ഓർമ്മയ്ക്കായി ഒൻപത് ദിവസത്തെ നൊവേനയ്ക്കു ബിഷപ്പിന്റെ ആഹ്വാനo…

കോംഗോയില്‍ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം മടങ്ങിയ യുവവൈദികന്‍ റിച്ചാർഡ് മസിവി കൊല്ലപ്പെട്ട സംഭവത്തിൽ ഫാ. റിച്ചാർഡ് മസിവിയുടെ ആത്മാവിനെ ദൈവകരുണയ്ക്കായി സമര്‍പ്പിക്കുക എന്ന നിയോഗത്തോടെ ബിഷപ്പ് മെൽചിസെഡെക് സികുലി പലുകു ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നൊവേനയ്ക്കു പ്രാർത്ഥന നടത്തുവാൻ ആഹ്വാനം ചെയ്തു.

36 വയസ്സുള്ള ഫാ. റിച്ചാർഡ് മസിവി കസെറെക്കയാണ്, കന്യാബയോംഗയിൽ സമര്‍പ്പിത ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്, തന്റെ ഇടവകയായ സെന്റ് മൈക്കൽ ദി ആർക്കഞ്ചലിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വടക്കുകിഴക്കൻ പ്രദേശമായ ലുബെറോയിൽവെച്ച് ആയുധധാരികളാൽ കൊല്ലപ്പെട്ടത്. വൈദികന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും ബിഷപ്പ് അറിയിച്ചു.
ഓർഡർ ഓഫ് ക്ലറിക്സ് റെഗുലർ മൈനറിന്റെ സുപ്പീരിയർ ജനറൽ ഫാ. തിയോഡോറോ കാലാവ് കൊലപാതകത്തെ അപലപിച്ചു. ക്രൂര കൊലപാതകത്തെ അപലപിക്കുകയാണെന്നും അർഹമായ നീതി ഉടൻ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ഫാ. തിയോഡോറോ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group