ദയാവധ ബില്ലിനെതിരെ ഒമ്പത് ദിവസത്തെ നൊവേന പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി

ലണ്ടൻ:ബ്രിട്ടനിൽ പുതിയതായി പാസാക്കാൻ പോകുന്ന ദയാവധ ബില്ലിനെതിരെ വിശുദ്ധ ജോൺ പോൾ രണ്ടാമനോട്‌ മധ്യസ്ഥo യാചിച്ചുകൊണ്ട് ഒമ്പത് ദിവസത്തെ നൊവേന പ്രാർത്ഥന നടത്തുവാൻ ആഹ്വാനം ചെയ്ത് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് (CBCEW),പുതിയ നിയമനിർമ്മാണത്തിനെതിരെ ബിഷപ്പുമാർ ശക്തമായ എതിർപ്പ് ആവർത്തിച്ച് പ്രകടിപ്പിക്കുകയും ചെയ്തു.
ഓരോ മനുഷ്യന്റെയും ജീവിത മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിസ്സഹായനായ രോഗാവസ്ഥയിൽ ഉള്ള മനുഷ്യർക്ക് സാന്ത്വന പരിചരണമാണ് ആവശ്യമെന്നും ബിൽ പ്രാവർത്തികമാക്കാതിരിക്കാൻ ഇന്നുമുതൽ (ഒക്ടോബർ 14 )മുതൽ ഒൻപത് ദിവസം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മധ്യസ്ഥo യാചിച്ചുകൊണ്ട് ഒൻപത് ദിവസത്തെ നൊവേന പ്രാർഥന നടത്താനും മെത്രാൻ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group