പ്രായമായ മാതാപിതാക്കൾക്കായി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കുവാൻ ബിഷപ്പിന്റെ ആഹ്വാനം

പ്രായമായ മാതാപിതാക്കൾക്കായി തിരുസഭ മാറ്റിവെക്കപ്പെട്ട ദിനത്തിൽ അവർക്കായി വിശുദ്ധ കുർബാനയിൽ പ്രത്യേകം പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്ത് കൊളംബിയയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിൽ (CEC)വയോജനങ്ങളുടെ പാസ്റ്ററൽ കെയറിന്റെ ചുമതലയുള്ള ബിഷപ്പ് ജോസ് ക്ലാവിജോ മെൻഡസ്. ലോക വയോജന ദിനം ഞായറാഴ്ച ആചരിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ ആഹ്വാനം.

നമുക്ക് ഈ ലോക മുത്തശീ മുത്തച്ഛൻമാരുടെ ദിനം നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാക്കി മാറ്റാം. അതുവഴി മുതിർന്ന മാതാപിതാക്കളെ പരിഗണിക്കുകയും അവർക്കായി സമയം മാറ്റിവയ്ക്കുകയും ചെയ്യാം. ഈ ആഘോഷം ഒരു ദിവസത്തേയ്ക്കല്ല, മറിച്ച് എല്ലാ ദിവസവും, വർഷം മുഴുവനും നിലനിൽക്കണം, ബിഷപ്പ് ഓർമിപ്പിച്ചു. നമ്മുടെ മുതിർന്ന മാതാപിതാക്കൾ പാരമ്പര്യത്തിന്റെ ഭാഗമാണ്, അവർ ഒരു സംസ്കാരത്തിന്റെ ഓർമ്മയാണ്. കുടുംബത്തിലും ഇടവകയിലും സമൂഹത്തിലും നാം അവർക്ക് ഒരു കൈത്താങ്ങ് നൽകേണ്ടതുണ്ട്. ബിഷപ്പ് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group