ബ്രിട്ടനിൽ നടക്കുന്ന പ്രക്ഷോഭത്തെ അപലപിച്ച് മെത്രാൻമാർ

ബ്രിട്ടനിൽ നടക്കുന്ന പ്രക്ഷോഭത്തെ മെത്രാൻമാർ അപലപിച്ചു.
3 പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിപ്പിച്ചതിനെ തുടർന്നാണ് രാജ്യത്തു കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്‌ച അഭയാർത്ഥികളെ പാർപ്പിച്ചിരുന്ന രണ്ടു ഹോട്ടലുകൾ ആക്രമിക്കുകയും ജനാലകൾക്കു തീവയ്ക്കുകയും ചെയ്തു. തുടര്‍ന്നും വലിയ രീതിലുള്ള ആക്രമണം രാജ്യത്തു നടന്നു.

ഇത്തരം അക്രമങ്ങൾ നമ്മുടെ സമൂഹത്തിൻ്റെ മൂല്യങ്ങൾക്ക് ഭീഷണിയാണെന്നും യുകെയിൽ ഉടനീളം നടന്ന കലാപങ്ങളെ അപലപിക്കുന്നതായും ബിഷപ്പ് പോൾ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഭയാനകമായ അക്രമങ്ങളെ ഞാന്‍ അപലപിക്കുന്നു. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്നതാണ് ഈ ആക്രമണം. രാജ്യത്തിന്റെ പൗരജീവിതത്തിന് അടിവരയിടുന്ന മൂല്യങ്ങളോടുള്ള പൂർണ്ണമായ അവഗണനയാണ് അക്രമികള്‍ പ്രകടിപ്പിക്കുന്നതെന്നു ബിഷപ്പ് പറഞ്ഞു. കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വാഗതം ചെയ്യുന്നതിനായി സമൂഹത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും പ്രവർത്തകരെയും അദ്ദേഹം പ്രശംസിച്ചു.

ആക്രമണത്തെത്തുടർന്ന്, ലിവർപൂളിലെ സഹായ മെത്രാനായ ബിഷപ്പ് ടോം നെയ്‌ലോൺ, സമാധാനത്തിനായി ആഹ്വാനം നല്‍കി. സമൂഹത്തിൽ യോജിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഹിംസാത്മക മാർഗങ്ങളുണ്ടെന്നും സമാധാനം കൊണ്ടുവരുവാന്‍ അപ്രകാരമുള്ള മാര്‍ഗ്ഗങ്ങളാണ് അവലംബിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m