ഗർഭിണികളായ അമ്മമാർക്ക് സഹായമേകാൻ ബിഷപ്പിന്റെ വസതി വിൽക്കാൻ ഒരുങ്ങുന്നു

ജോലിയും ഗർഭാവസ്ഥയും ഒരുമിച്ച് കൊണ്ടു പോകുന്ന അമ്മമാരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനായി ഇല്ലിനോയിയിലെ ബെല്ലിവില്ലെ കാത്തലിക് രൂപത ബിഷപ്പിന്റെ വസതി വിൽക്കാൻ പദ്ധതിയിടുന്നതായി രൂപത നേതൃത്വം അറിയിച്ചു.

160 വർഷമായി ബെല്ലെവില്ലെ നഗര കേന്ദ്രത്തിൽ നിലനിൽക്കുന്ന ഈ സ്വത്ത് ഏഴു പതിറ്റാണ്ടുകളായി രൂപതയിലെ ബിഷപ്പുമാരുടെ ഭവനമാണ്.

ഗർഭഛിദ്രം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കയിലെ സുപ്രീം കോടതി വിധിയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് രൂപതാധികാരികൾ അറിയിച്ചു. ബിഷപ്പുമാരുടെ വസതി വിൽക്കുന്നതിനാൽ 2020-ൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ച ബിഷപ്പ് മക്ഗവർൺ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ റെക്ടറിയിലേക്ക് മാറും. അവിടെ അദ്ദേഹം ഇടവക വൈദികർക്കൊപ്പം ഒരു മുറിയിൽ താമസിക്കും. ‘കൂടുതൽ ലളിതമായി ജീവിക്കാൻ’ താൻ ആഗ്രഹിക്കുന്നതായി ബിഷപ്പ് മക്ഗവർൺ പറഞ്ഞു. “ഞാൻ മാസങ്ങളോളം പ്രാർത്ഥിക്കുകയും ഈ തീരുമാനത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. രൂപതയുടെ ബിഷപ്പ് കത്തീഡ്രലിന് സമീപം താമസിക്കുന്നത് പ്രധാനമാണെന്ന് കരുതുന്നു. വസതി വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഗർഭിണികളായ അമ്മമാരെ സഹായിക്കുന്നതിനും കത്തോലിക്കാ വിദ്യാഭ്യാസം തേടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനും ഉപയോഗിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു.” ബിഷപ്പ് വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group