മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പണത്തിന്റെ ഭാഗമാകുവാൻ ലാറ്റിന്‍ അമേരിക്കയിലെ മെത്രാന്മാര്‍

റഷ്യയേയും യുക്രൈനേയും ഫ്രാന്‍സിസ് പാപ്പ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുമ്പോള്‍, പരിശുദ്ധ പിതാവിനൊപ്പം സമര്‍പ്പണത്തില്‍ പങ്കുചേരുമെന്ന് ലാറ്റിന്‍ അമേരിക്കയിലെയും, കരീബിയന്‍ രാഷ്ട്രങ്ങളിലെയും കത്തോലിക്ക മെത്രാന്മാര്‍. വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്ത വളരെയേറെ ആനന്ദത്തോടും സന്തോഷത്തോടും കൂടിയാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും, ഫ്രാന്‍സിസ് പാപ്പയുടെ നിയോഗം മുന്‍നിറുത്തിക്കൊണ്ട് ഈ സമര്‍പ്പണത്തില്‍ പങ്കുചേരുവാന്‍ കത്തോലിക്ക വിശ്വാസികളെയും, സഭാ സംഘടനകളെയും, ഇരുപത്തിരണ്ടോളം മെത്രാന്‍ സമിതികളെയും തങ്ങള്‍ ക്ഷണിച്ചിട്ടുണ്ടെന്നും ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി (സി.ഇ.എല്‍.എ.എം) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സമാധാനത്തിനും ആഗോള സാഹോദര്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കേണ്ട സമയമാണിതെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. റോമിന്റെ മെത്രാനുമായുള്ള തങ്ങളുടെ സ്നേഹവും സഭാപരമായ ഐക്യവും ഉറപ്പിച്ചുകൊണ്ട്, പരിശുദ്ധ കന്യകാമാതാവിന്റെ മധ്യസ്ഥതയാലുള്ള അപേക്ഷ പിതാവായ ദൈവം കൈകൊള്ളുവാനും, സമാധാനമെന്ന വരദാനം ചൊരിയപ്പെടുവാനും പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥനയോടും, ഐക്യദാര്‍ഢ്യത്തോടും കൂടി ദുര്‍ബ്ബലരായ സഹോദരന്മാരെയും, അക്രമത്തിനിരയായവരെയും തങ്ങള്‍ ചേര്‍ത്ത് പിടിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group