മതനിന്ദാ ആരോപണo: ക്രൈസ്തവ വിശ്വാസിക്ക് വധശിക്ഷ വിധിച്ച് പാക് കോടതി

മതനിന്ദ ആരോപണത്തിന്റെ പേരിൽ വീണ്ടുമൊരു ക്രൈസ്തവ വിശ്വാസിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി.

വാഹനം അറ്റകുറ്റപ്പണി നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മതനിന്ദാ ആരോപണമായി ചിത്രീകരിക്കപ്പെട്ടതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ട അഷ്ഫാഗ് മസീഹ് എന്ന മെക്കാനിക്കിനെയാണ് ലാഹോർ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. മുസ്ലീമായതിനാൽ പണിക്കൂലി മഴുവനും നൽകാനാവില്ലെന്ന് പറഞ്ഞ ബൈക്ക് ഉടമയോട് തർക്കിച്ചതിനുള്ള പ്രതികാരമായിരുന്നു വ്യാജമതനിന്ദാ ആരോപണം. തർക്കത്തിനിടെ, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവാണ് പരമോന്നതൻ എന്ന് സാക്ഷിച്ചതും പരാതിക്കാരനെ ചൊടിപ്പിച്ചു.

ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭയംമൂലം കുടുംബം ലാഹോറിൽ നിന്ന് പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഭാര്യയും ഒരു മകളുമാണ് ഇദ്ദേഹത്തിനുള്ളത്.

ദുരുപയോഗ സാധ്യതകൾ ഏറെയുള്ള പാക്കിസ്ഥാനിലെ മതനിന്ദാ നിയമം അന്താരാഷ്ട്ര തലത്തിൽതന്നെ കുപ്രസിദ്ധമാണ്. തെളിവുകൾ ഇല്ലെങ്കിലും മതനിനിന്ദാക്കുറ്റം ചുമത്തുകയാണ് പതിവ്. ആരോപണം മാത്രം മതി, ജയിലിലടയ്ക്കപ്പെടാൻ. അയൽക്കാരുമായുള്ള തർക്കങ്ങളിൽ പോലും മതനിന്ദാ നിയമം ദുരുപയോഗിക്കുന്നതും സാധാരണമാണ്. മതനിന്ദക്കുറ്റം ചുമത്തപ്പെട്ട 80 പേരെങ്കിലും പാക് ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group