മതനിന്ദ ആരോപണം; തെളിവുകളില്ലെങ്കിലും ക്രൈസ്തവനെ വധശിക്ഷക്ക് വിധിച്ച് പാക്ക് കോടതി

മതനിന്ദ ആരോപണത്തിന്റെ പേരിൽ പാക്കിസ്ഥാനിലെ ബഹവൽപൂർ കോടതി,ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു.

22 വയസുള്ള നോമാൻ മസീഹ് എന്ന യുവാവിനാണ് വധശിക്ഷ ലഭിച്ചത്. എന്നാൽ വേണ്ടത്ര തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ തികച്ചും അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ പേരിലാണ് മസീഹിന് വധശിക്ഷ ലഭിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു.

പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിച്ചു എന്നാരോപിച്ചാണ് മസിഹ് ശിക്ഷിക്കപ്പെട്ടത്. “കേസിൽ വളരെയധികം വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നിട്ടും ബഹവൽപൂർ അഡീഷണൽ സെഷൻസ് ജഡ്ജി മുഹമ്മദ് ഹഫീസ് ഉർ റഹ്മാൻ, നോമാനെ കുറ്റവിമുക്തനാക്കുന്നതിനു പകരം ശിക്ഷിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല” ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group