സോവ്യറ്റ് സൈന്യം കൊലപ്പെടുത്തിയ പത്ത് കന്യാസ്ത്രീകൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സോവ്യറ്റ് സൈന്യം കൊല ചെയ്ത പത്ത് പോളീഷ് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.

സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനീ സമൂഹാംഗങ്ങളായ സിസ്റ്റർ മരിയ പാസ്ക്കൽസ് യാൻ ഉൾപ്പടെയുള്ള കന്യാസ്ത്രീകളെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

രോഗികളെയും, വയോധികരെയും കുട്ടികളെയും ശുശ്രൂഷിച്ചിരുന്ന കന്യാസ്ത്രീ കളെയാണ് 1945 ൽ സോവ്യറ്റ് റെഡ് ആർമി കൊലപ്പെടുത്തിയത്. വിവിധ മഠങ്ങളിൽ താമസിച്ചിരുന്നവരായിരുന്നു സോവ്യറ്റ് സൈന്യത്തിനെതിരായ കന്യാസ്ത്രീകൾ.

വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം തലവൻ കർദിനാൾ മാർസെല്ലോ സെമൊറ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group