വാഴ്ത്തപ്പെട്ട ആർട്ടിമിഡെ സാറ്റി വിശുദ്ധ പദവിയിലേക്ക്

കുടിയേറ്റക്കാരനായ നഴ്സ് എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട ആർട്ടിമിഡെ സാറ്റി വിശുദ്ധ പദവിയിലേക്ക്.സാറ്റിയുടെ മാധ്യസ്ഥതയിൽ നടന്ന രോഗസൗഖ്യം അത്ഭുതമായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിശുദ്ധ പദപ്രഖ്യാപനത്തിന് മാർപാപ്പാ അംഗീകാരം നൽകിയത്.

ഇറ്റലിയിൽ ജനിച്ച ഇദ്ദേഹം പിന്നീട് അർജന്റീനയിലേക്ക് കുടിയേറുകയായിരുന്നു. ദാരിദ്രമായിരുന്നു ഈ കുടിയേറ്റത്തിന് കാരണം. 20-ാം വയസിൽ വൈദികനാകാൻ ആഗ്രഹിച്ച് സലേഷ്യൻ സഭയിൽ ചേർന്നു. അവിടെ വച്ച് ക്ഷയരോഗ ബാധിതനായി.

ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോട് പ്രാർത്ഥിച്ചതിനെ തുടർന്ന് സൗഖ്യം പ്രാപിച്ചു. തുടർന്ന് വൈദികനാകാതെ സലേഷ്യൻ ബ്രദർ ആയി മാറിക്കൊണ്ട് തന്റെ ശിഷ്ടകാലം മുഴുവൻ രോഗികളുടെ പരിചരണത്തിനായി നീക്കിവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു.1915 ൽ സലേഷ്യൻസ് നടത്തുന്ന ഹോസ്പിറ്റലിന്റെ ഡയറക്ടറായി. രണ്ടു വർഷങ്ങൾക്ക് ശേഷം പ്രഫഷനൽ നേഴ്സിന്റെ ലൈസൻസ് സമ്പാദിച്ചു. ആശുപത്രിയിൽ മാത്രം ഒതുക്കി നിൽകാതെയുള്ളതായിരുന്നു അദ്ദേഹത്തിന്റെ സേവനം. 1951 ൽ ലിവർ കാൻസർ ബാധിച്ചായിരുന്നു മരണം. മരിക്കുമ്പോൾ 70 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group