വാഴ്ത്തപ്പെട്ട കാർലോയെക്കുറിച്ച് അമ്മ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെക്കുറിച്ച് അമ്മയായ അന്റോണിയ സാൽസാനോ അക്യൂട്ടിസ് എഴുതിയ ‘ദ സീക്രട്ട് ഓഫ് മൈ സൺ’ എന്ന പുസ്തകം പുറത്തിറങ്ങി.ഇറ്റാലിയൻ ഭാഷയിലാണ് പുസ്തകം.

പുസ്തകം എഴുതാനിടയായ കാരണങ്ങളെക്കുറിച്ച് ആമുഖത്തിൽ അന്റോണിയ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. എന്റെ മകൻ കാർലോയിൽ ഒളിഞ്ഞിരുന്ന രഹസ്യം എന്താണെന്ന് ഇക്കാലയളവിൽ പലരും എന്നോട് ചോദിക്കുന്നു, വെറും പതിനഞ്ചാം വയസിൽ മരണമടഞ്ഞ ഒരു കുട്ടി എങ്ങനെയാണ് ലോകത്തെ മുഴുവൻ
സ്വാധീനിച്ചിരിക്കുന്നത്.എന്തുകൊണ്ടാണ് സഭ അവനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമാണ് പുസ്തകം.ഇരുണ്ട രാത്രിയിൽ ഒരു പ്രകാശ ഗോപുരം പാതകളെ തെളിച്ചമുള്ളതാക്കുന്നതു പോലെ നിത്യതയിലേക്കുളള താക്കോൽ അവൻ എനിക്ക് കാണിച്ചു തന്നുവെന്നും അന്റോണിയോ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group