വാഴ്ത്തപ്പെട്ട റാണി മരിയ.

    ഭാരതസഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയാണ് വാഴ്ത്തപ്പെട്ട റാണി മരിയ.

    എഫ്.സി.സി. എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ പാവപ്പെട്ടവരെ അടിച്ചമർത്തലിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിന് മദ്ധ്യപ്രദേശിലെ ഇൻഡാർ-ഉദയ്നഗർ കേന്ദ്രീകരിച്ചണ് പ്രവർത്തിച്ചിരുന്നത്

    സ്വന്തം സംസ്ഥാനമായ കേരളത്തിലേക്കുള്ള ഒരു ബസ് യാത്രയിൽ ഇൻഡോറിൽ വച്ച് 1995 ഫെബ്രുവരി 25നാണ് സിസ്റ്റർ കൊല്ലപ്പെട്ടത്.

    എതിരാളികളാൽ കൊല്ലപ്പെട്ട സിസ്റ്റർ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലാണ്. എതിരാളിയുടെ കത്തിക്കു മുന്നിൽ യേശുനാമം ഏറ്റുപറഞ്ഞു മരണത്തിനു കീഴടങ്ങുമ്പോൾ 41 വയസ്സായിരുന്നു സിസ്റ്റർക്ക് പ്രായം.

    ഇന്ത്യയിലെ ആധുനിക കാലഘട്ടത്തിലെ രക്തസാക്ഷിയായി സഭ അവളെ അംഗീകരിച്ചു.

    സിസ്റ്റർ റാണി മരിയയെ കുത്തിക്കൊന്ന സമാന്തർ സിങ് എന്ന വ്യക്തി ബസ്സിനുള്ളിലും ബസിൽ നിന്ന് വലിച്ചു പുറത്തിട്ടും കത്തി കൊണ്ട് അവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സിസ്റ്ററിന്റെ ശരീരത്തിൽ 54 കുത്തുകളാണ് സമാന്തർ സിങ് കുത്തിയത്. ഈ 54 പ്രാവശ്യവും യേശുനാമം ഉച്ചരിച്ചുകൊണ്ട് സിസ്റ്റർ തന്റെ ഘാതകന്റെ ആത്മാവിന്റെ രക്ഷക്കായി പ്രാർത്ഥിക്കുകയായിരുന്നു എന്ന് തുടർസംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജയിലിൽ കിടന്ന് അനുതപിച്ച് മാനസാന്തരത്തിന്റെ പാതയിലെത്തിയ സമാന്തർ സിങ് സിസ്റ്ററിന്റെ കുടുംബത്തിലെത്തി മാതാപിതാക്കളോട് ക്ഷമ ചോദിച്ചു. ഈ കുടുംബത്തിന്റെ ക്ഷമയുടെ മനോഭാവവും ആളുകളെ ഏറെ സ്വാധീനീച്ചിരുന്നു .

    2003 ഫെബ്രുവരി 25ന് കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ കാർമ്മികത്വത്തിൽ ഉദയനഗറിൽ എട്ടാം ചരമവാർഷിക ദിനത്തിലാണ് സിസ്റ്ററിന്റെ നാമകരണ നടപടികൾ ആരംഭിച്ചത്.ദൈവദാസി പദവിയിലേക്ക് 2005 ജൂൺ 29ന് ഉയർത്തപ്പെട്ടു.2017 നവംബർ 4ന് മദ്ധ്യപ്രദേശിൽ ഇൻഡോർ രൂപതയുടെ മെത്രാസനമന്ദിരത്തിനു സമീപത്തുള്ള സെന്റെ പോൾ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സമൂഹദിവ്യബലി മദ്ധ്യേ, ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, കർദ്ദിനാൾ ആഞ്ചെലൊ അമാത്തോയാണ് സിസ്റ്റർ റാണി മരിയയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group