വിശുദ്ധ ജാനിയൂരിസിന്റെ രക്തം ഈ വർഷo തന്നെ രണ്ടാം പ്രാവശ്യവും ദ്രാവകമായി..

ഇറ്റലി: അത്ഭുതം വീണ്ടും ആവർത്തിച്ചു. വിശുദ്ധ ജാനിയൂരിസിന്റെ രക്തം ഈ വർഷo തന്നെ രണ്ടാം പ്രാവശ്യവും ദ്രാവകമായി. വിശുദ്ധന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19 നാണ് വീണ്ടും അത്ഭുതം നടന്നത്.നേപ്പിൾസ് കത്തീഡ്രലിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടയിൽ പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് രക്തക്കട്ട ദ്രാവകരൂപത്തിൽ ആയതെന്ന് നേപ്പിൾസ് ആർച്ച്ബിഷപ്പ് ഡൊമിനിക്കോ ബാറ്റഗ്ലോ പ്രഖ്യാപനം നടത്തി.ഇങ്ങനെയൊരു അടയാളം തന്നതിന് ദൈവത്തിന് അദ്ദേഹം നന്ദി പറഞ്ഞു.കോവിഡ് സാഹചര്യം പരിഗണിച്ച് അഞ്ഞൂറിൽപരം വിശ്വാസികൾ മാത്രമാണ് തിരുകർമ്മങ്ങളിൽ പങ്കെടുത്തത്.ഈ വർഷം ഇത് രണ്ടാം തവണയാണ് വിശുദ്ധന്റെ രക്തം ദ്രാവക രൂപത്തിൽ ആകുന്നത്, കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ആദ്യത്തേ അത്ഭുതം സംഭവിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group