നാടിനെ ആവേശത്തിലാക്കി ക്രിസ്തുമസ് പാപ്പാമാർ അണിനിരന്ന ബോൺ നത്താലെ

ക്രിസ്തുമസിന്‍റെ വരവറിയിച്ചു കൊണ്ട് തലശ്ശേരി അതിരൂപത കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് സന്ദേശയാത്രയും മെഗാ പാപ്പാ സംഗമവും ഇരിട്ടിയിൽ നടത്തി. ഉണ്ണിയേശുവിന്റെ തിരുപ്പിറവറവിയെ ചിത്രീകരിച്ചു കൊണ്ട് ദൃശ്യാവിഷ്കാരങ്ങളുണ്ടായി. ബാൻഡ്‌ മേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പാപ്പമാർ ക്രിസ്തുമസ് കരോൾ ഗാനത്തിന് നൃത്തചുവടുകൾ വെച്ചു. പുതിയപാലത്തിന് സമീപത്തു നിന്ന് ആരംഭിച്ച ക്രിസ്തുമസ് പാപ്പമാർ അണിനിരന്ന മഹാറാലി തലശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം ഫ്ളാഗ് ഓഫ് ചെയ്തു. അർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ക്രിസ്തുമസ് സന്ദേശം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group